സംസ്ഥാനത്ത് ഫെബ്രുവരി 6 മുതല്‍ 8 വരെ നിരവധി ട്രെയിനുകള്‍ റദ്ദാക്കി

0
55

ചെന്നൈ: മധുര റെയില്‍വേ ഡിവിഷന്‍ യാര്‍ഡുകളുടെ അറ്റകുറ്റ പണിയെ തുടര്‍ന്ന് നിരവധി ട്രെയിനുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന ഏഴ് ട്രെയിനുകള്‍ പൂര്‍ണമായും 15 ട്രെയിനുകള്‍‌ ഭാഗികമായും റദ്ദാക്കി.

തിരുച്ചെന്തൂര്‍-പാലക്കാട് എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളിലും പാലക്കാട്-തിരുച്ചെന്തൂര്‍ എക്സ്പ്രസ് പൂര്‍ണമായും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച പാലക്കാട്-തിരുച്ചെന്തൂര്‍ എക്സ്പ്രസ് ദിണ്ടിഗലിനും തിരുച്ചെന്തുരിനും ഇടയിലുമാണ് റദ്ദാക്കിയത്.

തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ആറ്, ഏഴ് തീയതികളില്‍‌ കൂടല്‍ നഗറിനും മധുരയ്ക്കുമിടയില്‍ റദ്ദാക്കിയിട്ടുണ്ട്. മധുര-തിരുവനന്തപുരം എക്സ്പ്രസ് ആറ്, ഏഴ്, എട്ട് തീയതികളില്‍ മധുരയ്ക്കും കൂടല്‍ നഗറിനുമിടയില്‍ റദ്ദാക്കി. ആറ്, ഏഴ്,എട്ട് തീയതികളില്‍ മധുരയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ കൂടല്‍ നഗറില്‍ നിന്നാകും തിരിക്കുക. മധുര സ്റ്റേഷന് 5 കിലോമീറ്റര്‍ അകലെയാണ് കൂടല്‍ നഗര്‍.

ഗുരുവായൂര്‍ ഐഗ്മോര്‍ എക്സ്പ്രസ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും വിരുദനഗര്‍, മാനമധുരൈ, കാരൈകുടി, തിരുച്ചിറപ്പള്ളി, കരൂര്‍ വഴി തിരിച്ചുവിടും. മാനധുരൈയില്‍ വണ്ടിക്ക് സ്റ്റോപ്പുണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here