ഡൽഹി: ഈ വർഷത്തെ ആദ്യത്തെ മൻ കി ബാത്തിൽ, കർഷകസമരത്തിൻ്റെ ഭാഗമായുള്ള ട്രാക്ടർ റാലിക്കിടെ ചെങ്കോട്ടയിൽ നടന്ന അക്രമസംഭവങ്ങൾ തന്നെ വേദനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ പാതകയെ അപമാനിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചുവെന്നും, ലജ്ജാകരമെന്നും, നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്നും റിപ്പബ്ളിക് ദിനത്തിലെ സംഘർഷങ്ങളെ ചൂണ്ടിക്കാട്ടി കൊണ്ട് മോദി പറഞ്ഞു.
കൊറോണ പ്രതിസന്ധിക്കിടെ ഇന്ത്യ വികസിപ്പിച്ചെടുത്ത ആത്മനിര്ഭരത സ്വയം പര്യാപ്തതയ്ക്ക് വേണ്ടിയുള്ളതാണ്. എല്ലാ പൗരന്മാര്ക്കും വാക്സിൻ നല്കാൻ കഴിയുന്ന തരത്തിലുള്ള സ്വയം പര്യാപ്തത ഇന്ത്യ കൈവരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. അടുത്ത 15 ദിവസത്തിനുള്ളിൽ 30 ലക്ഷം കൊവിഡ് പ്രതിരോധ പോരാളികൾക്ക് വാക്സിനേഷൻ നല്കുമെന്ന് മോദി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരു വര്ഷത്തിനിടെ ജനങ്ങളുടെ കാഴ്ച്ചപ്പാടിൽ വലിയ മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഒരുപാട് ഉപയോക്താക്കൾ ഇന്ത്യയിൽ നിർമ്മിക്കുന്ന ഉല്പ്പന്നങ്ങൾ ആവശ്യപ്പെടുന്നു. തദ്ദേശീയ ഉല്പ്പന്നങ്ങള്ക്കുള്ള പിന്തുണയാണ് അവർ അറിയിക്കുന്നത്. നിർമ്മാണ കമ്ബനികൾ ലോകോത്തര ഉല്പ്പന്നങ്ങൾ നിർമ്മിക്കാൻ ശ്രമിക്കണമെന്നും മോദി ആഹ്വാനം ചെയ്തു.
ഓസ്ട്രേലിയയിൽ ടെസ്റ്റ് പരമ്ബര നേടിയ ഇന്ത്യൻ ടീമിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ മാസത്തിൽ നമുക്ക് ക്രിക്കറ്റ് നിന്നും നല്ലൊരു വാര്ത്തയാണ് ലഭിച്ചത്. തുടക്കത്തിലെ ചെറിയ പ്രതിസന്ധികൾക്ക് ശേഷം ഇന്ത്യൻ ടീം ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്. അവര് ഓസ്ട്രേലിയയിൽ പരമ്ബര നേടി. നമ്മുടെ ടീമിന്റെ കഠിനാധ്വാനവും ടീം വര്ക്കും എല്ലാവരെയും പ്രചോദിപ്പിക്കുന്നതാണെന്നും മോദി വ്യക്തമാക്കി. ബ്രസീലിയൻ പ്രധാനമന്ത്രി ജെയിർ ബോല്സൊനാരോയെ കുറിച്ചും, വാക്സിൻ നല്കിയതിന് അദ്ദേഹം നന്ദി അറിയിച്ച രീതിയെ കുറിച്ചും മോദി മൻ കീ ബാത്തിൽ പരാമര്ശിച്ചു.
ഇന്ന് ഇന്ത്യ വാക്സിനേഷന്റെയും മരുന്നുകളുടെയും രംഗത്ത് സ്വയം പര്യാപ്തത നേടി. ഞാൻ രാജ്യത്തുള്ള എല്ലാ പൗരന്മാരോടും, പ്രത്യേകിച്ച് യുവാക്കളോട് നമ്മുടെ സ്വാതന്ത്ര്യ സമര നായകന്മാരെ കുറിച്ച് എഴുതാൻ അഭ്യര്ത്ഥിക്കുകയാണ്. സ്വാതന്ത്ര്യ സമര കാലഘട്ടത്തെ കുറിച്ചും അന്നത്തെ പോരാട്ടങ്ങളെ കുറിച്ചും, ഓരോ വ്യക്തിയും അവരുടെ മേഖലയിൽ നി്ന്നുള്ള വിവരങ്ങൾ എഴുതുക. ഇന്ത്യ 75ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന സന്ദര്ഭത്തിൽ നിങ്ങളുടെ എഴുത്ത് നമ്മുടെ വീരനായകന്മാര്ക്കുള്ള ആദരവായിരിക്കുമെന്നും മോദി പറഞ്ഞു.