തിയേറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാം; കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഉത്തരവ് പുറത്തിറക്കും

0
86

ന്യൂഡൽഹി : രാജ്യത്തെ സിനിമാ തിയേറ്ററുകളിലെ എല്ലാ സീറ്റുകളിലും, ഫെബ്രുവരി ഒന്ന് മുതല്‍ പ്രേക്ഷകരെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. എന്നിരുന്നാലും കൊറോണ വൈറസ് ഭീതി വിട്ടൊഴിയാത്തതിനാല്‍ നിയന്ത്രണങ്ങള്‍ കര്‍ശ്ശനമായി പാലിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ അറിയിച്ചു.

പ്രദര്‍ശനത്തിന് പിന്നാലെ സീറ്റുകളും, മറ്റും അണുനശീകരണം നടത്തിയിരിക്കണം. തിയേറ്ററുകളിലെ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ചുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും. ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത്, തിയേറ്ററുകളിലെ തിക്കും, തിരക്കും ഒഴിവാക്കുമെന്നും,ഇതിനായി ആളുകള്‍ പരമാവധി ശ്രമിക്കണമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here