പാകിസ്ഥാനെ വീഴ്ത്തി പുതു ചരിത്രം.

0
62

ഷാര്‍ജ: ചരിത്രത്തില്‍ ആദ്യമായി പാകിസ്ഥാനെതിരെ അന്താരാഷ്ട്ര പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി അഫ്ഗാനിസ്ഥാന്‍.

ടി20 പോരാട്ടത്തിലാണ് അഫ്ഗാന്‍ പാക് ടീമിനെ അട്ടിമറിച്ചത്. ആറ് വിക്കറ്റിനാണ് അഫ്ഗാനിസ്ഥാന്റെ വിജയം.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് നേടാന്‍ സാധിച്ചത് ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ വെറും 92 റണ്‍സ്. വിജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 17.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 98 റണ്‍സ് അടിച്ചെടുത്താണ് വിജയം കുറിച്ചത്.

ബാറ്റിങിലും ബൗളിങിലും തിളങ്ങിയ മുഹമ്മദ് നബിയുടെ ഓള്‍റൗണ്ട് മികവാണ് അഫ്ഗാന്‍ വിജയത്തിന് പിന്നിലെ ശക്തി. താരം 38 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. വിജയം തൊടുമ്ബോള്‍ നജീബുല്ല സാദ്രാന്‍ 17 റണ്‍സുമായി നബിക്കൊപ്പം പുറത്താകാതെ നിന്നു. ഓപ്പണര്‍ റഹ്മത്തുല്ല ഗുര്‍ബസ് 16 റണ്‍സ് കണ്ടെത്തി.

പാകിസ്ഥാനായി അഹ്‌സാനുല്ല രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. നസീം ഷ, ഇമദ് വാസിം എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന് ഒരു താരവും അധികം നേരം ക്രീസില്‍ നിന്ന് പോരാടാന്‍ തുനിയാഞ്ഞത് വിനയായി. 18 റണ്‍സെടുത്ത ഇമദ് വാസിമാണ് ടീമിന്റെ ടോപ് സ്‌കോറര്‍. തയ്യബ് താഹിര്‍ (16), സയിം അയുബ് (17), ക്യാപ്റ്റന്‍ ഷദബ് ഖാന്‍ (12) എന്നിവര്‍ മാത്രമാണ് ടീമിനായി രണ്ടക്കം കടന്നത്.

മൂന്നോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി നബി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഫസല്‍ഹഖ് ഫാറൂഖി, മുജീബ് റഹ്മാന്‍ എന്നിവരും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. നവീന്‍ ഉള്‍ ഹഖ്, ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here