മിസോറാമിൽ വോട്ടെണ്ണൽ തുടങ്ങി. ആദ്യഫലസൂചനകൾ സോറം പീപ്പിൾസ് മൂവ്മെന്റിന് അനുകൂലമാണ്. മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണലിനൊപ്പം ഞായറാഴ്ച തന്നെയാണ് മിസോറാമിലെ വോട്ടെണ്ണലും നടക്കേണ്ടിയിരുന്നത്. 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് നവംബർ ഏഴിന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടന്നത്. നിലവിൽ യ എംഎൻഎഫ് ആണ് സംസ്ഥാനത്തെ ഭരണകക്ഷി.
നിലമെച്ചപ്പെടുത്തി ബിജെപി മൂന്ന് സീറ്റുകളിൽ ലീഡ് ചെയ്യുന്നു.മിസോറാമിലും കോൺഗ്രസിന് തിരിച്ചടി. മുന്നേറുന്നത് ഒരു സീറ്റിൽ മാത്രം.സഡ്പിഎം 24 ഇടത്ത് ലീഡ് ചെയ്യുന്നു, ഭരണകക്ഷിയായ എംഎൻഎഫ് 10 ഇടത്ത് ലീഡ് ചെയ്യുന്നു.സെഡ്പിഎമ്മിന് രണ്ട് സീറ്റുകളിൽ വിജയം, 27 ഇടത്ത് ലീഡ് ചെയ്യുന്നു