സൂര്യയുടെ കങ്കുവ ആഗോള കളക്ഷനിൽ അടിച്ചുകയറി.

0
36

വമ്പൻ ഹൈപ്പില്‍ എത്തിയ ചിത്രമാണ് കങ്കുവ. എന്നാല്‍ ഹൈപ്പിനൊത്ത പ്രകടനം സൂര്യയുടെ ചിത്രത്തിന് നടത്താനായില്ലെന്ന് വിമര്‍ശനങ്ങളുണ്ടായിരുന്നു. എന്നാല്‍ റിലീസിലെ വിമര്‍ശനങ്ങള്‍ക്ക് ശേഷം ചിത്രം മുന്നേറുകയാണ്. സൂര്യയുടെ കങ്കുവ ആഗോളതലത്തില്‍ 127.64 കോടി രൂപ നേടിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

വെറും മുന്ന് ദിവസത്തിലാണ് കങ്കുവ കളക്ഷനില്‍ വൻ നേട്ടമുണ്ടാക്കിയത് എന്നത് ചെറിയ ഒരു കാര്യവുമല്ല. ഔദ്യോഗികമായി കണക്കുകള്‍ പുറത്തുവിട്ടതിനാല്‍ സൂര്യ ചിത്രത്തിന്റെ ആരാധകര്‍ വലിയ ആവേശത്തിലാണെന്നുമാണ് റിപ്പോര്‍ട്ട്. സിരുത്തൈ ശിവയാണ് സംവിധാനം നിര്‍വഹിച്ചത്. നെഗറ്റീവ് റിവ്യുകള്‍ക്കിടയിലും ചിത്രത്തിന്റെ തമിഴ്‍നാട് കളക്ഷൻ മോശമില്ലെന്നാണ് സാക്‍നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കങ്കുവ എന്ന സിനിമയിലെ നായക താരമായ സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളായി മികച്ച പ്രകടനം നടത്തിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതുന്നത് ആദി നാരായണനും ആണ്. വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ദേവി ശ്രീ പ്രസാദാണ് സംഗീത സംവിധാനം നിര്‍വഹിച്ചത്.

കങ്കുവയുടെ ബജറ്റ് ഏകദേശം 350 കോടി രൂപയോളമാണ്. ഇരട്ട വേഷത്തിലാണ് ചിത്രത്തില്‍ സൂര്യയുള്ളത്. സൂര്യ ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. രണ്ടാമത്തേത് പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here