മുംബൈയിൽ നവംബർ 1 മുതൽ കാറിൽ പിൻസീറ്റിൽ യാത്ര ചെയ്യുന്നവർക്കും സീറ്റ് ബെൽറ്റ് നിർബന്ധം

0
74

മുംബൈയിൽ നാളെ മുതൽ കാറിലെ യാത്രക്കാർക്കെല്ലാം സീറ്റ് ബെൽറ്റ് നിർബന്ധം. ഒക്ടോബർ 14നാണ് ഇതുസംബന്ധിച്ച നിർദേശം മുംബൈ ട്രാഫിക് പൊലീസ് നൽകിയത്. സീറ്റ് ബെൽറ്റ് ധരിക്കാത്തവരിൽ നിന്ന് പിഴ ഈടാക്കുമെന്നും മുന്നറിയിപ്പുണ്ട്.

കൂടാതെ, മോട്ടോർ വാഹന നിയമം അനുസരിച്ച് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് ശിക്ഷാർഹമാണെന്നും മുംബൈ പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ഇല്ലാത്ത വാഹനങ്ങൾ നാളെയോടുകൂടി സീറ്റ് ബെൽറ്റ് ഘടിപ്പിക്കണമെന്നും അല്ലാത്ത പക്ഷം പിഴ ചുമത്തുന്നതുമാണെന്നാണ് അറിയിപ്പ്.

പിൻസീറ്റിൽ ഇരിക്കുന്നവർ സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ മുംബൈ പൊലീസ് ദിവസങ്ങൾക്ക് മുമ്പ് ക്യാമ്പെയിൻ ആരംഭിച്ചിരുന്നു. പിൻസീറ്റിൽ സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്ക് 1000 രൂപയാണ് പിഴ.

LEAVE A REPLY

Please enter your comment!
Please enter your name here