കാൺപൂർ: മാസ്ക് ധരിക്കാതെ റോഡില്‍ അലഞ്ഞുതിരിഞ്ഞ് നടന്ന ആടിനെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഉത്തർപ്രദേശ് കൺപൂരിലെ ബെക്കൻഗഞ്ചിലാണ് വിചിത്രമായ സംഭവം.
വഴിയരികില്‍ മാസ്ക് ധരിക്കാതെ അലഞ്ഞു തിരിഞ്ഞ ആടിനെ പോലീസുകാര്‍ എത്തി ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുകയായിരുന്നു. വിവരമറിഞ്ഞ് ആടിന്റെ ഉടമ പോലീസ് സ്റ്റേഷനിൽ എത്തി അപേക്ഷിച്ചതിനെ തുടർന്നാണ് വിട്ടുകൊടുത്തത്.
മൃഗങ്ങള്‍ക്കും കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ അവയെ മാസ്ക് ധരിപ്പിക്കണമെന്നാണ് പോലീസ് പറയുന്നത്.ഇനി മാസ്ക് ധരിപ്പിക്കാതെ മൃഗങ്ങളെ പുറത്തിറക്കരുതെന്ന കർശന നിർദ്ദേശവും നൽകി.