തിരുവനന്തപുരം: മലയാളത്തിലെ പരമോന്നത സാഹിത്യ പുരസ്‍കാരമായ എഴുത്തച്ഛന്‍ പുരസ്‍കാരം നോവലിസ്റ്റും കഥാകൃത്തുമായ സേതുവിന്. അഞ്ചുലക്ഷം രൂപയും ശില്‍പ്പവും മംഗളപത്രവും അടങ്ങുന്നതാണ് പുരസ്‍കാരം. മലയാള സാഹിത്യത്തിലെ സമഗ്ര സംഭാവനയ്ക്കാണ് അംഗീകാരം. പുതിയ തലമുറയെ പ്രചോദിപ്പിക്കുന്ന പാഠപുസ്‍തകമാണ് സേതുവെന്ന എഴുത്തകാരനെന്നാണ് ജൂറിയുടെ നിരീക്ഷണം. മന്ത്രി വി എന്‍ വാസവനാണ് പുരസ്‍കാര പ്രഖ്യാപനം നടത്തിയത്. കഥയ്ക്കും നോവലിനുമുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് (പേടിസ്വപ്‍നം, പാണ്ഡവപുരം), മുട്ടത്തുവർക്കി അവാർഡ് (പാണ്ഡവപുരം), മലയാറ്റൂർ അവാർഡ് (കൈമുദ്രകൾ), വിശ്വദീപം അവാർഡ് (നിയോഗം), പത്മരാജൻ അവാർഡ് (ഉയരങ്ങളിൽ) എന്നിവ ലഭിച്ചിട്ടുണ്ട്.