ന്യൂസിലാന്‍ഡ്: ശാന്തസമുദ്രത്തില്‍ ഒഴുകുന്ന നിലയില്‍ 3.2 ടണ്‍ കൊക്കൈന്‍ കണ്ടെത്തി. ന്യൂസിലാന്‍ഡ് പൊലീസ്, കസ്റ്റംസ് സര്‍വീസ്, ന്യൂസിലാന്‍ഡ് ഡിഫന്‍സ് ഫോഴ്സ് എന്നിവ സംയുക്തമായാണ് കൊക്കൈന്‍ കണ്ടെത്തിയത്.
ന്യൂസിലാന്‍ഡിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടകളിലൊന്നാണിതെന്ന് അധികൃതര്‍ അറിയിച്ചു.
അടുത്ത മുപ്പത് വര്‍ഷം ന്യൂസിലാന്‍ഡ് വിപണിയില്‍ ഉപയോഗിക്കാന്‍ കഴിയുന്നത്ര അളവ് കൊക്കൈനാണ് കണ്ടെത്തിയതെന്നും ഇതിന് ഏകദേശം 320 മില്യന്‍ യു.എസ് ഡോളര്‍ വിലവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങള്‍ ആസ്ത്രേലിയയിലേക്ക് കടത്താന്‍ വേണ്ടി കടലില്‍ ഉപേക്ഷിച്ച കൊക്കൈനാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ന്യൂസിലാന്‍ഡ് പൊലീസ് അറിയിച്ചു.