സമരം ചെയ്യുന്നവർ കർഷകരാണെന്ന് തോന്നുന്നില്ല : കേന്ദ്ര മന്ത്രി വി.കെ സിങ്

0
79

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിന്‍െറ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന ആയിരങ്ങളെ കര്‍ഷകരെ പോലെ തോന്നിക്കുന്നില്ലെന്ന്​ കേന്ദ്രമന്ത്രി വി.കെ സിങ്​.

 

‘ഈ ചിത്രങ്ങളില്‍ കാണുന്ന അധികം ആളുകളെയും കര്‍ഷകരായി തോന്നുന്നില്ല. അവര്‍ കര്‍ഷകരുടെ താല്‍പര്യത്തിന്​ എന്താണ്​ ചെയ്​തത്​. കര്‍ഷകര്‍ക്കല്ല മറിച്ച്‌​ മറ്റ്​ ചിലര്‍ക്കാണ്​ കാര്‍ഷിക നിയമത്തില്‍ കുഴപ്പങ്ങളുള്ളത്​. കമീഷന്‍ പറ്റുന്ന പ്രതിപക്ഷമാണ്​ പ്രതിഷേധങ്ങള്‍ക്ക്​ പിറകില്‍’ – വി.കെ. സിങ്​ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയോട്​ പറഞ്ഞു.

 

ബി.ജെ.പിയുടെ സൈബര്‍ സംഘങ്ങളും ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളും ഇത്തരത്തില്‍ പ്രസ്​താവനകളുമായി രംഗത്ത്​ വന്നിരുന്നു.ഖലിസ്​ഥാനികളും മാവോയിസ്​റ്റുകളുമാണ്​ കര്‍ഷക സമരങ്ങള്‍ക്ക്​ പിന്നിലെന്നായിരുന്നു​ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത്​ മാളവ്യയുടെ പ്രസ്​താവന.

 

വി.കെ. സിങ്ങിന്‍െറ പ്രസ്​താവനക്കെതിരെ ആം ആദ്​മി പാര്‍ട്ടി രംഗത്തുവന്നു. കര്‍ഷകരാണെന്ന്​ തെളിയിക്കാന്‍ സമരക്കാര്‍ നിലം കാളപ്പൂട്ട്​ യന്ത്രവും കലപ്പയും കൊണ്ടു വരണമോയെന്നാണ്​ ആപ്​ ചോദിച്ചത്​. ഡല്‍ഹിയിയെ കത്തിക്കാന്‍ കുടപിടിക്കു​ന്നുവെന്ന്​ ആരോപിച്ച്‌ ആപിനെതിരെയും മാളവ്യ രംഗത്തെത്തിയിരുന്നു. ഹരിയാനയില്‍ നിന്നുള്ള ഒരു കര്‍ഷകന്‍ പോലും സമരത്തിനില്ലെന്ന്​ പറഞ്ഞ ഖട്ടര്‍ സമ​രത്തെ പിന്തുണക്കുന്ന പഞ്ചാബ്​ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി കൊമ്ബുകോര്‍ക്കുകയും ചെയ്​തിരുന്നു.

 

ബി.ജെ.പി ഭരിക്കുന്ന സംസ്​ഥാനങ്ങളായ ഹരിയാന, ഉത്തര്‍പ്രദേശ്​ എന്നിവിടങ്ങളില്‍ നിന്നടക്കം നൂറുകണക്കിന്​ കര്‍ഷകരാണ്​ രാജ്യതലസ്​ഥാനം ലക്ഷ്യമാക്കി മാര്‍ച്ച്‌​ ചെയ്​തത്​. എന്നാല്‍ സമാധാനപരമായി സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്​ ചെയ്യുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്യുകയാണ്​ അധികാരികള്‍. ചൊവ്വാഴ്​ച വൈകീട്ട്​ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളുമായി കര്‍ഷക സംഘടനകള്‍ നടത്തിയ ചര്‍ച്ച ഫലം കണ്ടിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here