ദുബായ്: ടി20 ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുളള യുഎഇ ടീമിനെ നയിക്കുന്നത് മലയാളി. തലശേരിക്കാരന്‍ സി പി റിസ്‌വാനാണ് യുഎഇ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ലോകകപ്പില്‍ ഒരു ടീമിനെ ഒരു മലയാളി താരം നയിക്കുന്നത്. റിസ്‌വാനെ കൂടാതെ രണ്ട് മലയാളി താരങ്ങള്‍ കൂടി യുഎഇയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള 15 അംഗ സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്.
ബാസില്‍ ഹമീദ്, അലിഷാന്‍ ഷറഫൂ എന്നിവരാണ് യുഎഇക്കായി ട്വന്റി20 ലോകകപ്പ് കളിക്കാന്‍ പോകുന്ന മറ്റ് മലയാളി താരങ്ങള്‍. ബാസില്‍ കോഴിക്കോട് കല്ലായി സ്വദേശിയാണ്. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയാണ് അലിഷാന്‍. അണ്ടര്‍ 19 ലോകകപ്പില്‍ അലിഷാന്‍ യുഎഇയെ നയിച്ചിട്ടുണ്ട്. യുഎഇയുടെ റിസര്‍വ് താരങ്ങളുടെ ലിസ്റ്റിലും ഒരു മലയാളിയുണ്ട്. വിഷ്ണു സുകുമാരനാണ് റിസര്‍വ് ലിസ്റ്റില്‍ ഇടം നേടിയ താരം.
🚨ANNOUNCEMENT🚨 #UAECricket's @ICC #Men's #T20WorldCup team is locked in & ready to take flight!
All the details, including reserves, 👉 https://t.co/CzxnYjrdGS pic.twitter.com/vpKjMqHFxA
— UAE Cricket Official (@EmiratesCricket) September 17, 2022
യുഎഇ ടീം:
സി പി റിസ്‌വാന്‍, വ്രിത്യ അരവിന്ദ്, അഹമ്മദ് റാസ, അലിഷാന് ഷറഫു, ചിരാഗ് സുരി, ബാസില്‍ ഹമീദ്, അയാന്‍ ഖാന്‍, മുഹമ്മദ് വസീം, സവാര്‍ ഫരീദ്, കാഷിഫ് ദൗദ്, കാര്‍ത്തിക് മെയ്യപ്പന്‍, സഹൂര്‍ ഖാന്‍, ജുനൈദ് സിദ്ദിഖ്, ആര്യന്‍ ലക്ര, സാബിര്‍ അലി.