കർഷക സമരത്തിന് പിന്തുണ: ഷഹീൻബാഗ് സമര നായിക ബിൽകീസ് ബാനു കസ്റ്റഡിയിൽ

0
117

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കര്‍ഷക നിയമത്തിനെതിരേ സമരം തുടരുന്ന കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിക്കാനെത്തിയ ബല്‍ക്കീസ് ബാനുവിനെ ഡല്‍ഹി പോലിസ് കസ്റ്റിയിലെടുത്തു. പൗരത്വ സമരത്തിലെ ഇടപെടലിലൂടെ ശാഹീന്‍ബാഗ് ദാദിയെന്ന പേരില്‍ പ്രശസ്തമായ ബില്‍കീസ് ബാനുവിനെയാണ് ഡല്‍ഹി സിന്ധു അതിര്‍ത്തിയില്‍ വച്ച്‌ കസ്റ്റഡിയിലെടുത്തത്.

 

ഞങ്ങള്‍ കര്‍ഷകരുടെ മക്കളാണ്. ഞങ്ങളും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തും. ഭരണകൂടം അത് കേള്‍ക്കണം- ബല്‍ക്കീസ് വാര്‍ത്താമധ്യമങ്ങളോട് പറഞ്ഞു.

 

എന്‍ആര്‍സി- സിഎഎ പ്രതിഷേധ സമയത്ത് ശാഹീന്‍ബാഗ് സമരത്തിന്റെയും പൗരത്വനിയമവിരുദ്ധ സമരത്തിന്റെയും മുഖമായിരുന്നു ബല്‍ക്കീസ് ബാനു.

 

പതിനൊന്ന് വര്‍ഷം മുമ്ബ് ഭര്‍ത്താവ് മരിച്ച ബല്‍ക്കീസ് ശാഹീന്‍ബാഗില്‍ തന്നെയാണ് മരുമകള്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പംജീവിക്കുന്നത്.പൗരത്വ സമരത്തില്‍ പിന്തുണയര്‍പ്പിച്ച കര്‍ഷകരെ പിന്തുണയ്‌ക്കേണ്ടത് കടമയാണെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അവര്‍ ഡല്‍ഹിയിലെ കര്‍ഷകര്‍ക്കരികിലേക്ക് പുറപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here