യെരവാന്‍: അര്‍മീനിയയും അസര്‍ബൈജാനും തമ്മില്‍ ഞായറാഴ്ച ആരംഭിച്ച സംഘര്‍ഷം യുദ്ധസമാനമായി തുടരുന്നു. ഇരുഭാഗത്തും വലിയ തോതില്‍ ആളപായം സംഭവിച്ചിട്ടുണ്ട്. 500ലധികം അര്‍മീനിയന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി അസര്ബൈജാന് പ്രതിരോധ മന്ത്രാലയം.അതേസമയം, അര്‍മീനിയന്‍ പ്രതിരോധ മന്ത്രാലയം റിപ്പോര്‍ട്ടുകള്‍ തള്ളി. 200ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് അവരുടെ റിപ്പോര്‍ട്ട്.
അതിനിടെ, നഗോര്‍ണോ-കരോബാക് പ്രദേശത്തെ നിയന്ത്രിക്കുന്ന 31 സൈനികര്‍ കൊല്ലപ്പെട്ടതായി പ്രദേശത്തെ സ്വതന്ത്ര ഭരണകൂടം അറിയിച്ചു.ആറു പേര് മരിക്കുകയും 19 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അസര്ബൈജാന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. ഒൗദ്യോഗിക കണക്കുകളേക്കാള്‍ മുകളില്‍ ആളപായം സംഭവിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.