കൊച്ചി മെട്രോ കാക്കനാട്‌ പാത നിർമാണ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയായി

0
59

മെട്രോ കാക്കനാട് പാത നിർമാണത്തെ തുടർന്നുള്ള ഗാതഗതപ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികളുമായി വിവിധ വകുപ്പുകളുടെ സംയുക്ത കമ്മിറ്റി. മെട്രോ നിർമാണം നടക്കുന്ന ചെമ്പുമുക്ക് ഭാഗത്ത് മന്ത്രി പി രാജീവും സംഘവും സന്ദർശനം നടത്തി. ഇതിന് പിന്നാലെ ചേർന്ന ഏഴ് വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്.ഗതാഗതക്കുരുക്ക്, കേബിളുകൾ നീക്കൽ, വൈദ്യുതി വിതരണ ക്രമീകരണം, റോഡിന് വീതി കൂട്ടൽ തുടങ്ങിയ പ്രശ്നങ്ങൾക്ക് അടിയന്തിര പരിഹാരം കാണുന്നതിനാണ് സംയുക്ത കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്.

മൂന്ന് ദിവസം കൂടുമ്പോൾ ഈ കമ്മിറ്റി യോഗം ചേ൪ന്ന് വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. പൊതുമരാമത്ത് വകുപ്പ്, തൃക്കാക്കര നഗരസഭാ സെക്രട്ടറി, ആ൪ടിഒ, കൊച്ചി മെട്രോ, കെഎസ്ഇബി, വാട്ട൪ അതോറിറ്റി, പോലീസ് എന്നിവരാണ് കമ്മിറ്റിയിലുള്ളത്. അടിയന്തര പരിഹാരങ്ങൾക്കുള്ള സംയുക്ത കമ്മിറ്റിയുടെ ആദ്യ യോഗം 22ന്‌ ചേരും.പാലാരിവട്ടം – കാക്കനാട് റൂട്ടിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഇവിടെ ബാക്കിയുള്ള ഭാഗത്തെ വീതികൂട്ടൽ വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രി പി രാജീവ് നിർദേശിച്ചു. ചെമ്പുമുക്ക് – കുന്നുംപുറം റോഡ്, സീ പോർട്ട് – എയർപോർട്ട് റോഡിൽ ഡിഎൽഎഫിനുമുന്നിലെ റോഡ്, പാർക്ക് ഹോട്ടലിനുമുന്നിലെ തകർന്ന റോഡ്‌ എന്നിവിടങ്ങളിലെ അറ്റകുറ്റപ്പണി രണ്ടാഴ്ചയ്‌ക്കകം പൂർത്തിയാക്കും.സീ പോർട്ട് – എയർപോർട്ട് റോഡിലെ രണ്ടരക്കിലോമീറ്റർ ഭാഗം ഒക്ടോബർ 15 നകം പൂർത്തിയാക്കാനും തീരുമാനമായിട്ടുണ്ട്. ഡിഎൽഎഫ് ഫ്ലാറ്റിനുമുന്നിലുള്ള റോഡ് ടാർ ചെയ്ത് രണ്ടാഴ്ചയ്ക്കകം തുറന്നുകൊടുക്കും.

പ്രിയം മാർട്ടിനുമുന്നിലുള്ള തടസ്സവും രണ്ടാഴ്ചയ്ക്കകം നീക്കും. കൈയേറ്റങ്ങളും അനധികൃത പാർക്കിങ്ങും ഒഴിവാക്കുന്നതിനുവേണ്ടി ആർടിഒ, നഗരസഭ, റവന്യു വകുപ്പ് എന്നിവയുടെ സംയുക്ത പരിശോധന നടത്താൻ നിർദേശിച്ചിട്ടുണ്ട്.ഗതാഗതക്കുരുക്ക്‌ പരിഹരിക്കാൻ ഇടറോഡുകളും സർവീസ് റോഡുകളും ഉപയോഗിക്കുന്ന കാര്യം പരിശോധിക്കും. ഇടറോഡുകളിൽ നിന്ന് നേരിട്ട് പ്രധാന റോഡിലേക്ക് കയറുന്നത് ഒഴിവാക്കി യുടേൺ നടപ്പാക്കുന്നതിനാണ് പോലീസിന്റെ ശ്രമം. ഇടറോഡുകളുടെ അറ്റകുറ്റപ്പണി സംബന്ധിച്ച് തൃക്കാക്കര നഗരസഭയും മുൻകൈയെടുക്കണമെന്ന് മന്ത്രി നിർദേശിച്ചു.

ഇടറോഡുകളുടെ അറ്റകുറ്റപ്പണിക്ക്‌ തൃക്കാക്കര നഗരസഭയും മുൻകൈയെടുക്കണം. ചെമ്പുമുക്കിലെ സെന്‍റ് മൈക്കിൾസ് പള്ളിയിലെത്തുന്ന വിശ്വാസികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ നിർമാണ ജോലികൾ നടത്താൻ നിർദേശിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here