ജര്‍മ്മന്‍ ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ പുതിയ 992-തലമുറ 911 ടര്‍ബോയെ അവതരിപ്പിച്ചു. ഇരട്ട-ടര്‍ബോചാര്‍ജ്ഡ് 3.7 ലിറ്റര്‍ ഫ്‌ലാറ്റ്-സിക്‌സ് എഞ്ചിനാണ് പുതിയ 911 ടര്‍ബോയുടെ ഹൃദയം. 572 bhp കരുത്തും 750 എന്‍ എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. എട്ട് സ്പീഡ് PDK ഡ്യുവല്‍ ക്ലച്ച് ഓട്ടോ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.
കൂപ്പെ, കാബ്രിയോലെറ്റ് രൂപങ്ങളില്‍ കാര്‍ ലഭ്യമാണ്. മുന്‍വശത്ത്, കാറുകള്‍ക്ക് ഇലക്ട്രോണിക് നിയന്ത്രിത കൂളിംഗ് ഫ്‌ലാപ്പുകളും ഒരു വലിയ ഫ്രണ്ട് സ്പോയിലറും ലഭിക്കുന്നു.
വലിയ റിയര്‍ എയര്‍ ഇന്റേക്കുകള്‍, വിശാലമായ റിയര്‍ ആര്‍ച്ചുകള്‍, വലിയ റിയര്‍ സ്പോയ്ലര്‍ എന്നിവയും ഇവയില്‍ കാണാം. പുതിയ കൂട്ടിച്ചേര്‍ക്കലിന് ക്രോമില്‍ പൂര്‍ത്തിയായ നാല് സ്‌ക്വയര്‍ എക്സ്ഹോസ്റ്റ് ടിപ്പുകളും ലഭിക്കുന്നു. ടർബോയിൽ പോർഷെ ആക്റ്റീവ് സസ്പെൻഷൻ മാനേജ്മെന്റ് (പിഎഎസ്‌എം) – അല്ലെങ്കിൽ അഡാപ്റ്റീവ് ഡാംപറുകൾ – സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു.