നാടന്‍പയര്‍ വളര്‍ത്തല്‍ : വളപ്രയോഗം.

0
75

രിനം വള്ളിച്ചെടിയാണ് പയര്‍ചെടി. ഇവയിലുണ്ടാകുന്ന ഭഷ്യയോഗ്യമായ ഫലമാണ് പയര്‍. കേരളത്തിലെ കാലാവസ്ഥയില്‍ നാടൻപയര്‍ (പെരുംപയര്‍) വര്‍ഷം മുഴുവനും കൃഷി ചെയ്യാം.

തെങ്ങിൻ തോപ്പില്‍ ഒരു അടിത്തട്ട് വിളയായും മെയ് സെപ്റ്റംബര്‍ മാസങ്ങളില്‍ മരച്ചീനിത്തോട്ടത്തില്‍ ഒരു ഇടവിളയായും ഇതു വളര്‍ത്താം. രണ്ടാം വിളക്കാലത്തും വേനല്‍ക്കാലത്തും ഒരുപ്പൂ ഇരുപ്പൂ നിലങ്ങളില്‍ പയര്‍ ഒരു തനി വിളയായിത്തന്നെ വളര്‍ത്താവുന്നതേയുളളൂ. വീട്ടുവളപ്പില്‍ ഏതു കാലത്തും പയര്‍ വിതയ്ക്കാം.

ഏതുകാലത്തും നാടൻപയര്‍ വളര്‍ത്താം. മഴയെ ആശ്രയിച്ചുളള കൃഷിക്ക്, ജൂണ്‍ മാസത്തില്‍ വിത്ത് വിതയ്ക്കാം. കൃത്യമായി പറഞ്ഞാല്‍ ജൂണിലെ ആദ്യ ആഴ്ചയ്ക്ക് ശേഷം.രണ്ടാം വിളക്കാലത്ത് (റാബി) അതായത് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെ നെല്‍പാടത്തിന്റെ ബണ്ടുകളില്‍ ഒരു അതിരു വിളയായും പയര്‍ പാകി വളര്‍ത്താം. ഞാറ് പറിച്ചു നടുന്ന അതേ ദിവസം തന്നെ ബണ്ടിന്റെ ഇരുവശത്തും വിത്തു വിതയ്ക്കാം. നെല്‍പാടങ്ങളില്‍ വിളവെടുപ്പിനു ശേഷം വേനല്‍ക്കാലത്ത് തരിശിടുന്ന വേളയില്‍ പയര്‍ ഒരു തനിവിളയായി വളര്‍ത്താം.

കൃഷിയിടം രണ്ടോ മൂന്നോ തവണ നന്നായി ഉഴുതിളക്കി കട്ടയും കളയുമൊക്കെ മാറ്റുക. മഴവെളളകെട്ടുണ്ടാകാതിരിക്കാൻ 30 സെ മീ വീതിയിലും 15 സെ മീ താഴ്ചയിലും 2 മീറ്റര്‍ അകലം നല്‍കി ചാലുകള്‍ കീറുക. വിത്തിനു വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും, വിത്തിനും പച്ചക്കറിക്കും വേണ്ടി വളര്‍ത്തുന്ന ഇനങ്ങള്‍ക്കും വരികള്‍ തമ്മില്‍ 25 സെ മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും നല്‍കി വേണം നുരിയിടാൻ. ഒരു കുഴിയില്‍ രണ്ടു വിത്ത് വീതം മതിയാകും. വിത്ത് വിതയ്ക്കുകയാണെങ്കില്‍, വിതച്ചു കഴിഞ്ഞ് ചാലു കീറിയാല്‍ മതിയാകും. കിറ്റിപ്പയറിന് വരികള്‍ തമ്മില്‍ 30 സെ.മീറ്ററും ചെടികള്‍ തമ്മില്‍ 15 സെ മീറ്ററും ആണ് നന്ന്. പാതി പടര്‍ന്ന വളരുന്ന ഇനങ്ങള്‍ക്കും 45*30 സെ മീറ്റര്‍ ഇടയകലമാണ് വേണ്ടത്. പടരുന്ന ഇനങ്ങള്‍ ഒരു കുഴിയില്‍ മൂന്ന് തൈകള്‍ എന്ന തോതില്‍ നടണം.

വളപ്രയോഗം

ജൈവവളം20 ടണ്‍/ഹെകടര്‍
കുമ്മായം250 കിലോ ഗ്രാം/ഹെക്ടര്‍ അല്ലെങ്കില്‍ ഡോളോമെറ്റ് 400 കിലോ ഗ്രാം/ഹെക്ടര്‍.
നൈട്രജൻ20 കിലോ/ഹെക്ടര്‍
ഫോസ്ഫറസ്30 കിലോഗ്രാം/ ഹെക്ടര്‍
പൊട്ടാഷ്10 കിലോ ഗ്രാം/ഹെക്ടര്‍.
ആദ്യ ഉഴവിനും തന്നെ കുമ്മായം ചേര്‍ക്കണം, പകുതി നൈട്രജനും മുഴുവൻ ഫോസ്ഫറസും പൊട്ടാഷും അവസാന ഉഴവോടുകൂടി ചേര്‍ക്കണം. ബാക്കിയുളള നൈട്രജൻ വിത്ത് പാകി 15-20 ദിവസം കഴിഞ്ഞ് ചേര്‍ത്താല്‍ മതി.

LEAVE A REPLY

Please enter your comment!
Please enter your name here