കോട്ടയം; ശുദ്ധജല മത്സ്യക്കൃഷിക്കാവശ്യമായ കട്‌ല, രോഹു, ഗ്രാസ്, കാര്‍പ്പ്, മലേഷ്യന്‍ വാള,തിലാപ്പിയ, കരിമീന്‍, കാരി, ചെമ്ബല്ലി തുടങ്ങിയ ഇനം മത്സ്യക്കുഞ്ഞുങ്ങളെ മിതമായ നിരക്കില്‍ മത്സ്യ ഫെഡ് ജില്ലാ ഓഫീസ് മുഖേന വിതരണം ചെയ്യുന്നു.
മത്സ്യക്കൃഷിയില്‍ സാങ്കേതിക സഹായം, മത്സ്യ തീറ്റ,കാര്‍ഷിക വിളകള്‍ക്കും പച്ചക്കറികള്‍ക്കും ഉപയുക്തമായ ‘ന്യൂട്രിഫിഷ്’ മത്സ്യവളം ഇവ ആവശ്യമുള്ളവരും മത്സ്യ ഫെഡിന്റെ വൈക്കത്തുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04829 216180, 9526041076