പതിറ്റാണ്ടുകളായി കേരളം കാത്തിരുന്ന സ്വപ്നം യാഥാർത്ഥ്യമായി. പതിനായിരങ്ങളെ സാക്ഷിനിർത്തി വിഴിഞ്ഞം രാജ്യാന്തര തുറമുഖം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. രാജ്യത്തെ ആദ്യത്തെ ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖമാണ് പ്രധാനമന്ത്രി കമ്മീഷൻ ചെയ്തു.
കേരളത്തിന്റെ സ്വപ്നസാക്ഷാത്കാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് കേവലമൊരു തുറമുഖ കവാടം തുറക്കലല്ലെന്നും രാജ്യത്തിൻ്റെ വികസനത്തിൻ്റെ മഹാകവാടം തുറക്കലാണെന്നും ചെലവിൻ്റെ എറിയ ഭാഗവും കേരളമാണ് വഹിക്കുന്നത്. കേരളത്തിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെ തെളിവ്. 2028 ൽ തുറമുഖത്തിൻ്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തൊണ്ണൂറുകളിലാണ് തുറമുഖ നിർമാണം സജീവ ചര്‍ച്ചയിലെത്തുന്നത്. 2015 ല്‍ കരാര്‍ ഒപ്പിട്ടു. അതേവര്‍ഷം, ഡിസംബറില്‍ നിര്‍മാണം തുടങ്ങി. 2019ല്‍ പൂര്‍ത്തീകരിക്കാനായിരുന്നു ലക്ഷ്യമെങ്കിലും പ്രതിസന്ധികള്‍ പലതും തടസമായി. 2024 ജൂലായ് 11ന് ആദ്യ ചരക്കു കപ്പലെത്തി. ട്രയല്‍ റണ്‍ കാലത്തു തന്നെ ലോകത്തെ ഏറ്റവും വലിയ ചരക്കു കപ്പലുകള്‍ എത്തിയ അപൂര്‍വം തുറമുഖങ്ങളിലൊന്നാണ് വിഴിഞ്ഞം.