ജക്കാര്‍ത്ത
ഇന്തോനേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യയുടെ മുൻ ലോക ചാമ്ബ്യൻ പി വി സിന്ധു പുറത്തായി.
വനിതാ സിംഗിള്‍സ് പ്രീക്വാര്‍ട്ടറില്‍ ചൈനീസ് തായ്പേയിയുടെ തായ് ടിസു യിങ്നോട് 18–-21, 16–-21ന് തോറ്റു. ഇരുവരും 24 തവണ ഏറ്റുമുട്ടിയതില്‍ അഞ്ചുതവണമാത്രമാണ് സിന്ധുവിന് ജയിക്കാനായത്.
പുരുഷ സിംഗിള്‍സില്‍ മലയാളിതാരം എച്ച് എസ് പ്രണോയ്യും കിഡംബി ശ്രീകാന്തും ക്വാര്‍ട്ടറില്‍ കടന്നു. പ്രണോയ് ഹോങ്കോങ്ങിന്റെ ആൻഗസ് എൻ ജിയെ 21–-18, 21–-16ന് തോല്‍പ്പിച്ചു. ശ്രീകാന്തിന്റെ ജയം ഇന്ത്യയുടെതന്നെ ലക്ഷ്യസെന്നിനെതിരെയായിരുന്നു (21–-17, 22–-20).
പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്രാജ് രെങ്കിറെഡ്ഡി–-ചിരാഗ് ഷെട്ടി സഖ്യം ക്വാര്‍ട്ടറിലെത്തി. ചൈനയുടെ ഹി ജി ടിങ്–-സോയു ഡോങ് കൂട്ടുകെട്ടിനെ 21–-17, 21–-15ന് തോല്‍പ്പിച്ചു.