ബ്രിജ് ഭൂഷണെതിരെ കേസെടുക്കും: ഡൽഹി പോലീസ് സുപ്രീം കോടതിയിൽ

0
63

ഗുസ്തി അസോസിയേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ പരാതിയിൽ ഇന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പോലീസ്. സുപ്രീം കോടതിയിലാണ് ഡൽഹി പോലീസ് ഇക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത ഇക്കാര്യം അറിയിച്ചു.

ഗുസ്തി താരങ്ങളിൽ പ്രായപൂർത്തിയാകാത്ത ഒരാൾക്ക് ഭീഷണിയുണ്ടെന്ന കാര്യം പരിഗണിക്കുന്നതിനായി കോടതി കേസ് അടുത്തയാഴ്ചത്തേയ്ക്ക് മാറ്റി. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരായ ലൈംഗികാരോപണത്തിൽ നടപടി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്തറിൽ ഗുസ്തിക്കാർ സമരത്തിലാണ്. ബ്രിജ്ഭൂഷണെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും പീഡനത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച സമിതിയുടെ റിപ്പോർട്ട് പരസ്യപ്പെടുത്തണമെന്നുമാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here