മക്ക: ഇത്തവണത്തെ ഹജ്ജിന് മുന്നോടിയായി തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകര്‍ ക്വാറന്‍റൈനില്‍ പ്രവേശിച്ചു. ഒരാഴ്ചയെങ്കിലും നിര്‍ബന്ധിത ക്വാനന്‍റൈനാണ് ഹജ്ജിന് മുന്‍പേ ഹാജിമാര്‍ നടത്തേണ്ടത്. ഹജ്ജിന് ശേഷവും 14 ദിവസം ക്വാറന്‍റൈനില്‍ തുടരണം എന്ന ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത്തവണ തീര്‍ഥാടകരെ തെരഞ്ഞെടുക്കുക. പ്രാഥമിക അനുമതി ലഭിച്ചവര്‍ ഇന്നലെ മുതല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ഇനി ഹജ്ജ് തുടങ്ങും വരെ റൂമില്‍ കഴിയണം. വസത്തിനകം പുറത്തിറങ്ങും.