ന്യൂഡൽഹി: പരിസ്ഥിതി ആഘാത പഠന വ്യവസ്ഥ ലഘൂകരിക്കാനുള്ള കരടുവിജ്ഞാപനം പിന്‍വലിക്കണമെന്ന് രാഹുല്‍ ഗാന്ധി. പരിസ്ഥിതി നശീകരണവും രാജ്യത്തെ കൊള്ളയടിക്കുന്നതും അവസാനിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെട്ടു.
അവസാന ദിവസം നാളെയായിട്ടും വിജ്ഞാപനത്തില്‍ കേരളം നിലപാടറിയിച്ചിട്ടില്ല. പരിസ്ഥിതി പ്രവര്‍ത്തകരുടെയും ഗവേഷകരുടെയും നിയമവിദഗ്ധരുടെയും യോഗം വിളിക്കാന്‍ പോലും സംസ്ഥാനം മുന്‍കയ്യെടുത്തില്ലെന്ന വിമര്‍ശനം ശക്തമാണ്. ഇളവിനുള്ള നീക്കം ആശങ്കാജനകമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും നിലപാടെടുക്കുന്നു.