ഡല്‍ഹി ; പാര്‍ട്ടിയില്‍ അഴിച്ചുപണി നടത്തി ബി.ജെ.പി കേന്ദ്ര നേതൃത്വം .പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയില്‍ നിന്ന് നീക്കി. വി മുരളീധരന് കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല നല്‍കി. എപി അബ്ദുള്ള കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതലയും നല്‍കി. തമിഴ്‌നാട്ടില്‍ നിന്നുള്ള രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല നല്‍കിയിരിക്കുന്നത്.
അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് കേരളത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടുവെന്നുള്ളതാണ് ബിജെപി കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്. മാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബിജെപിയില്‍ വിവാദങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.