കൊച്ചി: മൂന്ന് ദിവസത്തിനു ശേഷം സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5,200 രൂപയും പവന് 41,600 രൂപയുമായി.
ഈ മാസം ആദ്യമായാണ് വിലയിൽ കുറവുണ്ടാകുന്നത്. കഴിഞ്ഞ മാസം വിലയിൽ നാലായിരം രൂപയുടെ വർധനവാണ് ഉണ്ടായത്.