പലസ്തീന് പിന്തുണ; നിലപാടിൽ ഉറച്ച് മിയ ഖലീഫ

0
116

പലസ്തീനെ പിന്തുണച്ച് മുൻ പോൺ താരം മിയ ഖലീഫ എത്തിയിരുന്നു. പിന്നാലെ നിരവധി ബിസിനസ് കരാറുകളിൽ നിന്നാണ് താരത്തിനെ ഒഴിവാക്കിയത്. ഇപ്പോഴിതാ ഇതിൽ പ്രതികരിച്ച് എത്തിയിരിക്കുകയാണ് മിയ ഖലീഫ. കനേഡിയൻ ബ്രോഡ്കാസ്റ്ററും റേഡിയോ അവതാരകനുമായ ടോഡ് ഷാപ്പിറോ മിയയുമായുള്ള ബിസിനസ് കരാറിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണിത്.

സയണിസ്റ്റുകളെ പിന്തുണക്കുന്നവരുടെ കരാർ തനിക്കും വേണ്ടെന്ന് മിയ തിരിച്ചടിച്ചു. അമേരിക്കൻ മാഗസിനായ പ്ലേബോയ് മിയ ഖലീഫയുമായുള്ള കരാറുകൾ റദ്ദാക്കിയതിന് പിന്നാലെയാണ് ഷാപ്പിറോയും കരാർ വേണ്ടെന്നുവച്ചത്. പ്ലേബോയ് പ്ലാറ്റ്ഫോമിൽ മിയ ഖലീഫയുടെ ക്രിയേറ്റേഴ്സ് ചാനലും ഡിലീറ്റ് ചെയ്തിരുന്നു. കോടികളുടെ നഷ്ടമാണ് ഇതിലൂടെ താരത്തിന് ഉണ്ടായത്. എന്നാൽ തന്റെ നിലപാടിൽ തന്നെ ഉറച്ച് നിൽക്കുന്നതായി താരം അറിയിച്ചു.

പലസ്തീനിലെ നിലവിലെ സാഹചര്യം മനസിലാക്കിയാൽ അവരുടെ പക്ഷത്ത് നിൽക്കാതിരിക്കാൻ കഴിയില്ല എന്നായിരുന്നു മിയ എക്‌സിൽ കുറിച്ചത്. പലസ്തീനിലെ സാഹചര്യം മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ നിങ്ങൾ വംശീയതയുടെ ആ തെറ്റായ വശത്താണ്. അത് കാലക്രമേണ ചരിത്രം തെളിയിക്കുമെന്നും മിയ കുറിച്ചു. ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ മിയയ്‌ക്കെതിരെ പ്രതിഷേധം ഉയരുകയായിരുന്നു.

മനുഷ്യനാകാൻ ശ്രമിക്കൂ എന്നും അജ്ഞത മൂലമാണ് ഇത്തരത്തിൽ പ്രതികരിക്കുന്നതെന്നുമാണ് താരത്തിന് ലഭിച്ച കമന്റുകളിൽ ഏറെയും. മോശം കമന്റുകൾക്കെതിരേയും താരം രംഗത്തെത്തി. എന്തൊക്കെ പറഞ്ഞാലും തന്റെ പിന്തുണ പലസ്തീന് തന്നെയാകുമെന്നും പലസ്തീൻ സ്വതന്ത്രമാകുന്നത് വരെ ആ നിലപാട് തുടരുമെന്നും മിയ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here