ഓസ്ട്രിയയുടെ തലസ്ഥാനമായ വിയനയിലുണ്ടായ തീവ്രവാദി ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്.ആക്രമണത്തില്‍ അഞ്ച് പേര് മരിക്കുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് അമാക് ന്യൂസ് ഏജന്‍സി മുഖേന ഒരു പ്രസ്താവനയും ഒരു വീഡിയോയും ഐഎസ് പുറത്തുവിട്ടു.
ആക്രമിയായ ഒരാളെ പൊലീസ് വെടിവെച്ചുകൊന്നു. കൊല്ലപ്പെട്ടയാള്‍ ഇസ്ലാമിക തീവ്രവാദിയാണെന്ന് ആഭ്യന്തര മന്ത്രി കാള്‍ നെഹമ്മര്‍ പറഞ്ഞു. വടക്കന്‍ മാസിഡോണിയയില്‍നിന്ന് ഓസ്ട്രിയയില്‍ എത്തിയ ഇയാള്‍ക്ക് 20 വയസ്സുണ്ട്.ഐ.എസില്‍ ചേരാനായി സിറിയയിലേക്ക് പോകാന്‍ ശ്രമിച്ചതിന്റെ പേരില്‍ എട്ടുമാസം ജയില്‍ശിക്ഷ അനുഭവിച്ച ഇയാള്‍ കഴിഞ്ഞ ഡിസംബറിലാണ് ജയില്‍ മോചിതനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.’
പ്രാദേശിക സമയം രാത്രി എട്ടുമണിയോടെയാണ് വിയന്നയിലെ സൈറ്റന്സ്റ്റെറ്റന് റോഡില്‍നിന്ന് ആദ്യം വെടിയൊച്ച മുഴങ്ങിയത്. ജനങ്ങളുടെ നേരെ അക്രമി നിറയൊഴിക്കുകയായിരുന്നു. ഒരാള്‍ അപ്പോള്‍ത്തന്നെ മരിച്ചുവീണു. തുടര്‍ന്ന് മോര്സിന് ചത്വരം, ഫ്ലൈഷ് മാര്‍ക്കറ്റ്, ബൗവേണ് മാര്‍ക്കറ്റ്, ദെര്‍ ഗ്രാബന്, ദാസ് സാല്സ്ഗ്രീസ് എന്നിവിടങ്ങളിലും വെടിവയ്പുണ്ടായി.