എട്ട് ജില്ലകളിൽ ബന്ദിന് ആഹ്വാനം ചെയ്ത് തമിഴ്‌നാട്ടിലെ കർഷകർ

0
108

തമിഴ്‌നാട്ടിലെ കർഷക സംഘടനകൾ എട്ട് ജില്ലകളിൽ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തു. ആവശ്യത്തിന് ജലവിതരണം ലഭിക്കാത്തതിനെ തുടർന്നുണ്ടായ കൃഷിനാശത്തിൽ പ്രതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്. തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുനൽകണമെന്ന ആവശ്യം ഉന്നയിക്കുകയാണ് ബന്ദ് നടത്തുന്നതിലൂടെ കർഷകർ ലക്ഷ്യമിടുന്നത്. കർണാടകയിലെ ബിജെപിക്കെതിരെയും കർഷകർ പ്രതിഷേധിക്കുന്നുണ്ട്. ഡെൽറ്റ ജില്ലയിലെ കർഷകർ ജലസേചനത്തിനായി പ്രധാനമായും ആശ്രയിക്കുന്നത് കാവേരി ജലത്തെയാണ്.

ബന്ദിനെ അനുകൂലിച്ച് തഞ്ചാവൂർ, ട്രിച്ചി, തിരുവാരൂർ, നാഗപട്ടണം, പുതുക്കോട്ട, മയിലാടുതുറൈ, കടലൂർ, അരിയല്ലൂർ തുടങ്ങി എട്ട് ജില്ലകളിലെ നിരവധി കടകൾ അടഞ്ഞുകിടന്നു.

കാവേരി ഡെൽറ്റ മേഖലയിലെ 40,000 ഏക്കറോളം കൃഷി ജലക്ഷാമം മൂലം നശിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കാവേരി ഡെൽറ്റ മേഖലയിലെ കർഷകരുടെ കൃഷി ജലക്ഷാമം മൂലം നശിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here