കോലഞ്ചേരി: കോലഞ്ചേരിയില്‍ 75കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഒന്നാം പ്രതി ലോറി ഡ്രൈവര്‍ മുഹമ്മദ് ഷാഫി എന്ന് പോലീസ്. മുഹമ്മദ് ഷാഫിയെയും കേസിലെ രണ്ടാം പ്രതി മനോജ്, മൂന്നാം പ്രതിയും മനോജിന്റെ അമ്മയുമായ ഓമന എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വയോധികയെ ഓമന മനപൂര്‍വം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നുവെന്നും കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നത് കണ്ടെത്തുമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന് പറഞ്ഞു.അതേസമയം, പീഡനത്തിനിരയായ വയോധികയുടെ ആരോഗ്യം മെച്ചപ്പെട്ട് വരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.