വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സുജിത് ലാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ രണ്ട്. ചിത്രത്തിൻറെ പൂജ നടന്നു. ഹെവൻലി മൂവീസിന്‍റെ ഓഫീസിൽ വെച്ച് പൂജ നടന്നു. പ്രജീവ് സത്യവ്രതന്റെ മാതാവ് പ്രകാശിനിയാണ് ആദ്യദീപം കൊളുത്തിയത്. പ്രകാശിനി, പ്രജീവ് സത്യവ്രതൻ , മിനി പ്രജീവ്, റിച്ചാർഡ് ജോൺ സത്യവ്രതൻ , സുജിത് ലാൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അന്ന രേഷ്മരാജൻ, ഇന്ദ്രൻസ്,ടിനി ടോം, ഇർഷാദ്,സുധി കോപ്പ, കലാഭവൻ റഹ്മാൻ, അനീഷ് ജി മേനോൻ മാലാ പാർവതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.