മുഖ്യമന്ത്രിക്ക് ധാര്‍മികത ഇല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. അധികാരത്തില്‍ കടിച്ചു തൂങ്ങുന്ന മുഖ്യമന്ത്രിയാണുള്ളത്. രാജ്യദ്രോഹക്കുറ്റത്തിന് നേതൃത്വം കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. സോളര്‍ കേസിലെ പോലെ ജുഡീഷ്യല്‍ കമ്മീഷനെ വയ്ക്കാന്‍ തയാറുണ്ടോയെന്നും ചെന്നിത്തല ചോദിച്ചു.
ഉദ്യോഗസ്ഥര്‍ അഴിമതി ചെയ്യുന്നത് കഴിവ് കെട്ട ഭരണമായതിനാലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് വരുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ചെന്നിത്തല ആരോപിച്ചു.