കയര്‍ഭൂവസ്ത്രമണിഞ്ഞ് ഒമ്ബതുങ്ങല്‍ നെല്‍പ്പാടത്തെ തോടുകള്‍.

0
86
തൃശൂര്‍ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒമ്ബതുങ്ങല്‍ നെല്‍പാടത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ തോടുകള്‍ കയര്‍ഭൂവസ്ത്രമണിയിച്ചു.
രണ്ടു പതിറ്റാണ്ടിലേറെയായി ഉപയോഗശൂന്യമായി കിടന്നിരുന്ന തോട് ഇതോടെ ഉപയോഗ യോഗ്യമായി. ഒമ്ബതുങ്ങല്‍ നെല്‍പാടത്തെ നിരവധി ഏക്കര്‍ കൃഷി സ്ഥലത്തേക്കുള്ള ജല ലഭ്യതയാണ് ഇതോടെ തുറന്നു കിട്ടിയത്.
11 ദിവസങ്ങളിലായി 480 തൊഴില്‍ദിനം കൊണ്ടാണ് തോട് വീണ്ടെടുത്ത് കയര്‍ ഭൂവസ്ത്രം ഇട്ടത്. 500 മീറ്റര്‍ ദൈര്‍ഘ്യമുള്ള തോട് പഴയ തോടുമായി കൂട്ടി ചേര്‍ത്തു. നിലച്ചുപോയ നീര്‍ച്ചാലുകളിലെ ഒഴുക്കുകള്‍ പുനര്‍ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വീണ്ടെടുപ്പ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.പഞ്ചായത്തംഗം സുമേഷ് മൂത്തമ്ബാടൻ അദ്ധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡൻറ് അശ്വതി വിബി ഉദ്ഘാടനവും “വീണ്ടെടുപ്പ്”പ്രഖ്യാപനവും നടത്തി. വികസന സ്റ്റാൻറിങ്ങ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സനല ഉണ്ണികൃഷ്ണൻ, കൃഷി ഓഫീസര്‍ എം പി ഉണ്ണികൃഷ്ണൻ എന്നിവര്‍ മുഖ്യാഥിതികളായി. വിവിധ ജനപ്രതിനിധികളും തൊഴിലുറപ്പ് തൊഴിലാളികളും പരിപാടിയില്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here