അലഹബാദ്: ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബം ജില്ലാ ഭരണകൂടത്തിന്റെ നിയമവിരുദ്ധമായ തടങ്കലിനെതിരെ പരാതിയുമായി അലഹബാദ് ഹൈക്കോടതിയില്‍. അഖിലഭാരതീയ വാത്മീകി മഹാപഞ്ചായത്ത് എന്ന ദളിത് സംഘടനയാണ് പെണ്‍കുട്ടിയുടെ കുടുംബത്തിനായി കോടതിയെ സമീപിച്ചത്.
ആരെയും കാണുന്നതിനോ വീട്ടില്‍ നിന്നു പുറത്തിറങ്ങുന്നതിനോ അനുവാദമില്ലെന്നും വ്യക്തിപരമായ കാര്യങ്ങള്‍ക്ക് പോലും അനുവദമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
ഈ നിയമ വിരുദ്ധമായ തടങ്കലില്‍ നിന്നും മോചിപ്പിക്കണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.ബുധനാഴ്ചയാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കോടതി ഇന്ന് ഹര്‍ജി പരിഗണിക്കും.