തിരുവനന്തപുരം: യുഎഇ കോൺസുലേറ്റ് മുഖേന ഭക്ഷ്യകിറ്റ് വിതരണം സംഭവത്തിൽ മന്ത്രി കെടി ജലീലിന് ലോകായുക്ത നോട്ടീസ്. യൂത്ത് കോൺഗ്രസ് നേതാവിന്റെ പരാതിയിലാണ് ലോകായുക്ത നോട്ടീസ് അയച്ചത്.. ഹർജി ഫയലിൽ സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ലോകായുക്ത നോട്ടീസിൽ വ്യക്തമാക്കുന്നു.
ചീഫ് സെക്രട്ടറിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. യുഎഇ കോൺസുലേറ്റിൽ നിന്നുള്ള ഭക്ഷ്യകിറ്റുകളും ഖുർആനും മന്ത്രി കെടി ജലീൽ സ്വീകരിച്ചതിനെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെയാണ് ലോകായുക്ത നോട്ടീസ് അയച്ചത്. ഈ മാസം 27ന് മുമ്പ് മറുപടി നൽകണമെന്നാണ് നോട്ടീസ്.