മതത്തിന്റെ പേരിൽ അഫ്രീദി എന്നെ ദ്രോഹിച്ചു: ഡാനിഷ് കനേരിയ രംഗത്ത്.

0
319

കറാച്ചി∙ മതത്തിന്റെ മാത്രം പേരിൽ മുൻ പാക്കിസ്ഥാൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി തന്നെ മനഃപൂർവംഉപദ്രവിച്ചിരുന്നതായി വെളിപ്പെടുത്തി പാക്കിസ്ഥാന്റെ മുൻ താരം ഡാനിഷ് കനേരിയ രംഗത്ത്. പാക്കിസ്ഥാൻ ദേശീയടീമിൽ കളിച്ചിരുന്ന സമയത്ത് ടീമിലെ ഏക ഹിന്ദുമത വിശ്വാസിയായിരുന്ന തന്നെ, മത വിശ്വാസത്തിന്റെ പേരിൽ മാത്രം അഫ്രീദി ദ്രോഹിച്ചിരുന്നതായാണ് കനേരിയയുടെ വെളിപ്പെടുത്തൽ. വാർത്താ ഏജൻസിക്കു നൽകിയ അഭിമുഖത്തിൽ കനേരിയ അഫ്രീദിയെ ‘നുണയനെ’ന്നും ‘വ്യക്തിത്വമില്ലാത്തവനെ’ന്നും വിശേഷിപ്പിക്കുകയും ചെയ്തു….

പാക്കിസ്ഥാൻ ടീമിനൊപ്പമുണ്ടായിരുന്ന സമയത്ത് ഞാൻ നേരിട്ടിരുന്ന വിവേചനവും പ്രശ്നങ്ങളും ആദ്യമായി തുറന്നുപറഞ്ഞത് അന്ന് ടീമംഗമായിരുന്ന ശുഐബ് അക്തറാണ്. അതിന് ധൈര്യം കാട്ടിയ അക്തറിന് നന്ദി. എങ്കിലും അധികൃതരിൽനിന്നും സഹതാരങ്ങളിൽനിന്നും കടുത്ത സമ്മർദ്ദം നേരിട്ടതോടെ അക്തറും പിന്നീട് എനിക്കു വേണ്ടി സംസാരിക്കാതായി’ – കനേരിയ വിവരിച്ചു.

പക്ഷേ, അദ്ദേഹം അന്ന് വെളിപ്പെടുത്തിയ എല്ലാ കാര്യങ്ങളും വാസ്തവമാണ്. കടുത്ത വിവേചനമാണ് ഞാൻ പാക്കിസ്ഥാൻ ടീമിൽ നേരിട്ടത്. എന്നെ എപ്പോഴും താഴ്ത്തിക്കെട്ടാൻ വ്യഗ്രത കാട്ടിയ വ്യക്തിയാണ് ഷാഹിദ് അഫ്രീദി. ടീമിലാണ് കളിച്ചിരുന്നതെങ്കിലും എന്നെ കളത്തിലിറക്കാൻ അദ്ദേഹത്തിന് തെല്ലും താൽപര്യമുണ്ടായിരുന്നില്ല. സ്ഥിരമായി എന്നെ ബെഞ്ചിലിരുത്തി’ – കനേരിയ വിവരിച്ചു.

ഞാൻ ടീമിലുള്ളതുപോലും അദ്ദേഹത്തിന് ഇഷ്ടമായിരുന്നില്ല. നുണയനും ചതിയനുമാണ് അഫ്രീദി. വ്യക്തിത്വമില്ലാത്ത ആളാണ് അയാൾ. പക്ഷേ, അന്നും എന്റെ ശ്രദ്ധ ക്രിക്കറ്റിൽ മാത്രമായിരുന്നു. മറ്റു കാര്യങ്ങൾ ഞാൻ അവഗണിച്ചു. മറ്റുള്ള കളിക്കാരുടെ അടുത്തുപോയി അവരെ എനിക്കെതിരെ തിരിക്കുന്നതായിരുന്നു അഫ്രീദിയുടെ രീതി. ഞാൻ മികച്ച പ്രകടനം പുറത്തെടുത്താൽ അതിൽ അസൂയപ്പെടുന്ന വ്യക്തിയായിരുന്നു അയാൾ. പാക്കിസ്ഥാനു വേണ്ടി കളിക്കാനായതിൽ അഭിമാനിക്കുന്ന വ്യക്തിയാണ് ഞാൻ’ – കനേരിയ പറഞ്ഞു….

LEAVE A REPLY

Please enter your comment!
Please enter your name here