കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തദ്ദേശ തെരഞ്ഞടുപ്പ് നടത്തും ; തെരഞ്ഞെടുപ്പ് കമ്മീഷണർ

0
114

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പ് നടത്താൻ തീരുമാനം.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് തെരഞ്ഞടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്കരൻ പറഞ്ഞു. തെരഞ്ഞെടുപ്പ് നടത്താമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ചർച്ച നടത്തുമെന്നും ഇതിന് ശേഷമേ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കൂവെന്നും വി ഭാസ്കരൻ അറിയിച്ചു. പ്രചാരണ പരിപാടികൾക്ക് പ്രോട്ടോക്കോൾ വരുമെന്നും അറിയിച്ചു. 3 ആളിൽ കൂടുതൽ വീടുകളിൽ പ്രചരണത്തിനായി പോകരുതെന്ന് നിർദ്ദേശിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here