സിറിയയിൽ ബോംബ് സ്ഫോടനം : 14 മരണം

0
102

ദമസ്‌കസ്: വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അല്‍ ബാബില്‍ ട്രക്ക് സ്‌ഫോടനം. 14 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ടര്‍ക്കിഷ് നിയന്ത്രണ മേഖലയാണിത്.

 

തിരക്കേറിയ ബസ് സ്‌റ്റേഷനടുത്താണ് സ്‌ഫോടനമുണ്ടായത്. 40 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

 

സംഭവസ്ഥലത്ത് സിറിയന്‍ സിവില്‍ ഡിഫന്‍സ് സേനയായ വൈറ്റ് ഹെല്‍മെറ്റ്‌സ് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.


തിരക്കേറിയ സ്ഥലത്തേക്ക് വലിയ ട്രക്ക് കുതിച്ചുപാഞ്ഞ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് സംഭവത്തിന് സാക്ഷികളായവര്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here