വൈക്കം മറവന്‍തുരുത്തില്‍ ദമ്പതികളെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മറവന്‍തുരുത്ത് പഞ്ചായത്ത് തറവട്ടത്ത് വൃന്ദാവനില്‍ നടേശന്‍ (48), ഭാര്യ സിനിമോള്‍ (43) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് വീടിനുള്ളില്‍ ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
മൂന്ന് വര്‍ഷം മുമ്പ് കെഎസ്ആര്‍ടിസിയില്‍ എം പാനല്‍ ജീവനക്കാരനായിരുന്നു നടേശന്‍. പിന്നീട് ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ഇതോടെ കക്ക വാരിയാണ് ജീവിതച്ചെലവിന് പണം കണ്ടെത്തിയിരുന്നത്. ഇവര്‍ക്കു വിദ്യാര്‍ഥികളായ രണ്ട് പെണ്‍മക്കളുണ്ട്. സാമ്പത്തിക ബാധ്യത മൂലം ഇരുവരും ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന നിലപാടിലാണ് പൊലീസ്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.