അവിശ്വാസപ്രമേയത്തില്‍ ഇന്ന് ചർച്ച.

0
76

ദില്ലി: മോദി സർക്കാരിനെതിരായ പ്രതിപക്ഷത്തിന്‍റെ അവിശ്വാസപ്രമേയത്തില്‍ ഇന്ന് പാർലമെൻറില്‍ ചർച്ച. ഇന്നു മുതല്‍ വ്യാഴാഴ്ച വരെയാണ് ലോക്സഭയില്‍ ചർച്ച നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴ്ച സഭയില്‍ സംസാരിക്കും. കോണ്‍ഗ്രസില്‍ നിന്ന് രാഹുല്‍ഗാന്ധിയാണ് ആദ്യം പാർലമെന്‍റില്‍ സംസാരിക്കുന്നത്. മണിപ്പൂര്‍ വിഷയം പ്രധാന ചർച്ചയാക്കി സർക്കാരിനെ നേരിടാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം.

ലോക്സഭയില്‍ ഭൂരിപക്ഷം ഉള്ളതിനാല്‍ അവിശ്വാസ പ്രമേയത്തില്‍ ബിജെപിക്ക് ആശങ്കയില്ല. ബിജെഡി, വൈഎസ്ആർ കോണ്‍ഗ്രസ്. ടിഡിപി പാര്‍ട്ടികള്‍ ബിജെപിയെ പിന്തുണക്കും. ബിആർഎസ് ഇന്ത്യ മുന്നണിയേയും പിന്തുണക്കും. കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയി ആണ് അവിശ്വാസ പ്രമേയം നല്‍കിയിരിക്കുന്നത്.

ജൂലൈ 26ന് ലോക്സഭ സ്പീക്കർ ഓംബിർള അവിശ്വാസ പ്രമേയം അംഗീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് എംപി ഗൗരവ് ഗോഗോയ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കുകയായിരുന്നു. ഈ സഭയില്‍ ബിജെപിക്ക് 303 എംപിമാരും എൻഡിഎയില്‍ 331 എംപിമാരുമാണുള്ളത്. ഇന്ത്യ സഖ്യത്തില്‍ ഉള്ളത് 144 എംപിമാരാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here