ഡൽഹി: ഇന്ത്യയിലെ കോവിഡ്-19 ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,931 പേർക്കു രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 14,35,453 ലെത്തി. 32,700 പേരാണു മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 708 പേർ രാജ്യത്ത് മരിച്ചു. അതേസമയം, രോഗമുക്തി 63.92 ശതമാനമായി. നിലവിൽ ചികിത്സയിൽ കഴിയുന്നത് 4,85,114 പേരാണ്.