വാഹനലോകത്തേക്ക് ചുവടുവച്ച് ഷവോമി

0
90

ചൈനീസ് കമ്പനിയായ ഷവോമി ഇതാ, വാഹനലോകത്തേക്ക് കാലെടുത്തു വച്ചിരിക്കുന്നു. നൈൻബോട്ട് സി30 എന്ന പേരിൽ ഇലക്ട്രിക് സ്‍കൂട്ടർ ആണ് ഷവോമി പുറത്തിറക്കിയിരിക്കുന്നത്.

3,599 ചൈനീസ് യുവാൻ അതയാത് ഏകദേശം 38,000 രൂപയാണ് നൈൻബോട്ട് C30ന്‍റെ വില. 400 W മോട്ടോർ ആണ് ഷവോമി നൈൻബോട്ട് C30ന്‍റെ ഹൃദയം. 40 Nm ടോര്‍ഖ് ഉത്പാദിപ്പിക്കുന്ന സ്‍കൂട്ടറിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ്. മുൻ വീലിൽ ഒരൊറ്റ ഡിസ്കും പിൻ വീലിൽ ഒരു ഡ്രമ്മും സ്കൂട്ടറിന്റെ ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നു. നിലവില്‍ നൈൻ‌ബോട്ട് C30 ചൈനയിൽ മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here