ഡിസംബർ 18 ന് നടക്കുന്ന 2022 ഫിഫ ലോകകപ്പ് ഫൈനലിന് ശേഷം താൻ വിരമിക്കുമെന്ന് ലയണൽ മെസ്സി. പെനാൽറ്റിയിൽ നിന്ന് ഗോൾ നേടുകയും, ജൂലിയൻ അൽവാരസ് ക്രൊയേഷ്യക്കെതിരെ നേടിയ മറ്റ് രണ്ട് ഗോളുകളിലും തുല്യപ്രാധാന്യത്തോടെ കളിക്കുകയും ചെയ്ത അർജന്റീന ക്യാപ്റ്റൻ ഫിഫയിലേതു തന്റെ അവസാന മത്സരമായിരിക്കും എന്ന് പറഞ്ഞു.
ഡീഗോ മറഡോണയുടെയും ഹാവിയർ മഷറാനോയുടെയും റെക്കോർഡ് മറികടന്നാണ് 35-കാരനായ മെസ്സി തന്റെ അഞ്ചാം ലോകകപ്പ് കളിക്കുന്നത്.