മലപ്പുറം താനൂര്‍ ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ചെങ്ങാട്ട് ബാപ്പുവിന്റെ മകന്‍ ഹബീബ് എന്ന അബിയാണ് (39) മരിച്ചത്. റിയാദില്‍നിന്ന് 1300 കിലോമീറ്റര്‍ അകലെ സൗദി വടക്കന്‍ അതിര്‍ത്തി പട്ടണമായ തുറൈഫില്‍ ട്രക്ക് ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു ഹബീബ്.
ജോര്‍ദാനിലേക്ക് ചരക്കുമായി പോകുന്നതിനിടെയാണ് ഹബീബിന് ഹൃദയാഘാതമുണ്ടായത്. ഡ്രൈവിങ്ങിനിടെയാണ് സംഭവം. പിന്നാലെ മൃതദേഹം ജോര്‍ദാനിലെ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സക്കീന, ഭാര്യ: ഷംന, മക്കള്‍: മെഹ്സിന്‍, ഇസ്ര.