കോലഞ്ചേരി: കോലഞ്ചേരിയില്‍ 75കാരി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ വനിത കമ്മീഷന് സ്വമേധയാ കേസെടുത്തു. അതേസമയം, സംഭവത്തില്‍ പോലീസ് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ചയാണ് വൃദ്ധ ആക്രമിക്കപ്പെട്ടത്. വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്തായിരുന്നു സംഭവം. ശരീരത്തിൽ പലയിടത്തും മുറിവേറ്റിരുന്നു. ഇവരുടെ സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തിൽ മുറിപ്പെടുത്തിയിട്ടുണ്ടായിരുന്നു. വയോധികയുടെ ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലാണ്. ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കിയിരുന്നു.