ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാടിനുള്ള കേന്ദ്രസഹായം വൈകുന്നതിനെതിരെ വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ചു. നവംബർ 19നാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ചൂരൽമലയിലെയും മുണ്ടക്കെെയിലേയും വൻഉരുൾപൊട്ടലിൽ 450 ലേറെ പേർ മരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരേയാണ് യു.ഡി.എഫ് ഹർത്താൽ നടത്തുന്നത്. കേന്ദ്രസഹായം ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് എൽ.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തതിരിക്കുന്നത്നവംബർ 19 ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.