കോവിഡ് : സ്കൂളുകൾ ഫീസിളവ് നൽകണമെന്ന് ബാലാവകാശ കമ്മീഷൻ

0
102

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സം​സ്ഥാ​ന​ത്തെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍ ഈ ​വ​ര്‍​ഷം നി​ല​വി​ലു​ള്ള ഫീ​സി​ല്‍ ഇ​രു​പ​ത്ത​ഞ്ച് ശ​ത​മാ​നം ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വ്. പൊ​തു​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പു​റ​മെ സി​ബി​എ​സ്‌ഇ, ഐ​സി​എ​സ്‌ഇ സ്കൂ​ളു​ക​ള്‍​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​യി​രി​ക്കും.മ​ഞ്ചേ​രി എ​സി​ഇ പ​ബ്ലി​ക് സ്കൂ​ള്‍ ര​ക്ഷി​താ​ക്ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ള്‍ ഒ​ഴി​കെ സ്കൂ​ള്‍ 500 രൂ​പ ഇ​ള​വ് ന​ല്‍​കി​യെ​ങ്കി​ലും ഫീ​സ് അ​ട​യ്ക്കാ​ത്ത കു​ട്ടി​ക​ളെ ഓ​ണ്‍​ലൈ​ന്‍ പ​ഠ​ന​ത്തി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യെ​ന്നാ​യി​രു​ന്നു ആ​ക്ഷേ​പം.

നി​ല​വി​ലു​ള്ള​തി​ല്‍ 25 ശ​ത​മാ​നം കു​റ​വ് ചെ​യ്ത് ര​ക്ഷി​താ​ക്ക​ള്‍ ഫീ​സ് അ​ട​യ്ക്ക​ണം. അ​ങ്ങ​നെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് സ്കൂ​ള്‍ അ​ധി​കൃ​ത​ര്‍ വി​ദ്യാ​ഭ്യാ​സ അ​വ​സ​രം നി​ഷേ​ധി​ക്ക​രു​തെ​ന്നും ഇ​ക്കാ​ര്യം സി​ബി​എ​സ്‌ഇ റീ​ജി​യ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഉ​റ​പ്പു വ​രു​ത്ത​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here