ബിജെപിയുടെ നേതൃത്വത്തിൽ കേരളത്തിൽ കൂട്ടുകക്ഷി സർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിപുരയിലും നാഗാലാൻഡിലും ഉജ്ജ്വല വിജയം സമ്മാനിച്ചതിന് ജനങ്ങൾക്ക് നന്ദി പറയവെയാണ് പ്രധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസും സിപിഎമ്മും ചേർന്ന് കേരളം കൊള്ളയടിക്കുകയാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെന്നപോലെ കേരളത്തിലും ബിജെപി സഖ്യസർക്കാർ രൂപീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലെ പാർട്ടി പ്രവർത്തകരെ മോദി അഭിനന്ദിച്ചു.
“സംഘടനാ പ്രവർത്തനങ്ങൾക്ക് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങൾ പോലെ എളുപ്പമല്ല വടക്കുകിഴക്കൻ മേഖലയിലേത്, അതുകൊണ്ട് തന്നെ ഇവിടുത്തെ പ്രവർത്തകർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നു. ഈ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ലോകത്തിന് ഒരുപാട് സന്ദേശങ്ങളുണ്ട്. ഇന്ത്യയിലെ ജനാധിപത്യത്തിലും ജനാധിപത്യ സംവിധാനങ്ങളിലും ജനങ്ങൾക്ക് പൂർണ വിശ്വാസമുണ്ടെന്ന് ഇന്നത്തെ ഫലങ്ങൾ വ്യക്തമാക്കുന്നു” എന്നും മോദി പറഞ്ഞു.