സംസ്ഥാനത്ത് 7871 പേർക്ക് കൂടി കോവിഡ്

0
89

തിരുവനന്തപുരം: സംസ്ഥാനത്ത് 7,871 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് മാത്രം 25 കോവിഡ് മരണം സംസ്ഥാനത്ത് ഔദ്യോദികമായി സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 6,910 പേര്‍ സമ്ബര്‍ക്ക രോഗികളാണ്. ഇതില്‍ 640 കേസുകള്‍ ഉറവിടമറിയാത്തത്. ഇന്ന് മാത്രം 111 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

ദേശീയ നിരക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ കോവിഡ് വ്യാപന തോത് പിടിച്ചുനിര്‍ത്താന്‍ കേരളത്തിനു സാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യവിഭാഗവും ജനങ്ങളും ചേര്‍ന്ന് നന്നായി സഹകരിച്ചതുകൊണ്ട് കോവിഡ് വ്യാപനതോത് പിടിച്ചുനിര്‍ത്താന്‍ സാധിച്ചെന്നും സംസ്ഥാനത്തെ പ്രതിരോധ നടപടികള്‍ ഫലപ്രദമാണെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.കോവിഡ് രോഗികളുടെ എണ്ണം, ജില്ല തിരിച്ച്‌

തിരുവനന്തപുരം-989

മലപ്പുറം-845

എറണാകുളം-837

തൃശൂര്‍-757

കോഴിക്കോട്-736

കണ്ണൂര്‍-545

പാലക്കാട്-520

കോട്ടയം-427

ആലപ്പുഴ-424

കാസര്‍ഗോഡ്-416

പത്തനംതിട്ട-330

വയനാട്-135

ഇടുക്കി-56

ഇന്ന് നെഗറ്റീവ് ആയവരുടെ എണ്ണം, ജില്ല തിരിച്ച്‌

തിരുവനന്തപുരം – 850

കൊല്ലം – 485

പത്തനംതിട്ട – 180

ആലപ്പുഴ – 302

കോട്ടയം – 361

ഇടുക്കി – 86

എറണാകുളം – 337

തൃശൂര്‍ – 380

പാലക്കാട് – 276

മലപ്പുറം – 541

കോഴിക്കോട് – 628

വയനാട് – 102

കണ്ണൂര്‍ – 251

കാസര്‍ഗോഡ് – 202

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,63,094 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,703 പേര്‍ വീട്/ഇന്‍സ്റ്റിറ്റ‌്യൂഷണല്‍ ക്വാറന്റെെനിലും 29,391 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2,444 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here