തദ്ദേശ തെര‍ഞ്ഞെടുപ്പ്; തിങ്കളാഴ്ച നിര്‍ണായക യോഗം ചേരും

0
141

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ തദ്ദേശ തെര‍ഞ്ഞെടുപ്പ് നടത്തുന്ന കാര്യത്തില്‍ നിര്‍ണായക യോഗം തിങ്കളാഴ്ച ചേരും. ആരോഗ്യ വിദഗ്ധരുടെ യോഗമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ചത്. തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച സുപ്രധാന തീരുമാനം യോഗത്തില്‍ ഉണ്ടായേക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവും വേഗത്തില്‍ ചേരാനാണ് കമ്മീഷന്‍ ആലോചിക്കുന്നത്.

ഒക്ടോബര്‍ അവസാനത്തോടെ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനായിരുന്നു കമ്മീഷന്‍ ആലോചിച്ചിരുന്നത്. സെപ്തംബര്‍ അവസാനത്തോടെ പ്രതിദിന രോഗികളുടെ എണ്ണം കൂടുമെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ തെര‍ഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന ആശങ്കയും ഉയര്‍ന്നു. ഇക്കാര്യത്തില്‍ ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം തേടാനാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ തിങ്കളാഴ്ച യോഗം വിളിച്ചത്. തിങ്കഴാഴ്ച നടക്കുന്ന യോഗത്തില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച് ആരോഗ്യ വിദഗ്ധര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാണ്.

തെരഞ്ഞെടുപ്പ് നടത്തുന്നെങ്കില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും കോവിഡ് പ്രോട്ടോക്കാളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കോവിഡ് നിയന്ത്രണ വിധേയമായാല്‍ തെര‍ഞ്ഞെടുപ്പ് നടത്താമെന്ന പ്രതീക്ഷയില്‍ ഉദ്യോഗസ്ഥരുടെ ട്രെയിനിങും വോട്ടര്‍ പട്ടിക പുതുക്കലുമെല്ലാം നടന്ന് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here