തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകള്‍ ഉടനെ തുറക്കില്ല. നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ സര്‍ക്കാര്‍ തളളി. കൊവിഡ് വ്യാപന പശ്‌ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം. നിലവില്‍ പ്രത്യേക കൗണ്ടര്‍ വഴിയുളള പാഴ്‌സല്‍ വില്‍പനയാണ് ബാറുകളിലും ബിയര്‍ പാര്‍ലറുകളിലുമുളളത്. ഇതിന് ബവ്‌കൊ ആപ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്.
- കേന്ദ്രം ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിലെ ബാറുകള്‍ തുറന്നത് പോലെ സംസ്ഥാനത്ത് ബാറുകള്‍ തുറക്കണമെന്ന് ബാര്‍ ഹോട്ടല്‍ ഉടമകളുടെ സംഘടന മുന്‍പ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു